പ്രധാന വാർത്തകൾ
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്, ബിടെക്, ബിആർക്ക് സ്പോട്ട് അഡ്മിഷൻഎം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലംസ്കൂൾ കലോത്സവം: പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ്ടിഎബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 31വരെബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

ബിടെക് സ്പോട്ട് അഡ്മിഷൻ, എംബിഎ സീറ്റൊഴിവ്, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Sep 10, 2024 at 4:00 pm

Follow us on

തേഞ്ഞിപ്പാലം:പി.ജി ക്യാപ് 2024 ലേറ്റ് രജിസ്‌ട്രേഷൻ
🌐കാലിക്കറ്റ് സർവകലാശാലയുടെ 2024 – 2025 അധ്യായന വർഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തോടനുബന്ധിച്ച് ( PG – CAP ) വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ പ്രോഗ്രാം – റിസർവേഷൻ എന്നിവ തിരിച്ചുള്ള സീറ്റൊഴിവുകൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് ഫീസോടുകൂടി ഓൺലൈൻ‍ രജിസ്ട്രേഷന്‍ നടത്താനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ അതത് കോളേജ് / സെന്ററുകളുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങള്‍ ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ പൂര്‍ത്തിയാക്കണം. പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമായ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്ട്രേഷന്‍ അപേക്ഷകരെ പരിഗണിക്കൂ. മുൻപ് പിഴ കൂടാതെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് തിരുത്തൽ സൗകര്യം ഉണ്ടായിരിക്കും, എന്നാൽ അവരെ നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കില്ല. അപേക്ഷാ ഫീസ് : ജനറല്‍ വിഭാഗത്തിന് 780/- രൂപ. എസ്.സി. / എസ്.ടി. വിഭാഗത്തിന് 505/- രൂപ. 2024 – 2025 അധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബർ മൂന്ന്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2660600.

ബിടെക് സ്പോട്ട് അഡ്മിഷൻ
🌐കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 12, 13 തീയതികളിൽ നടക്കും. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പ്രിന്റിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ നടത്തുന്നത്. കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 12-ന് രാവിലെ 11 മണിക്കും മറ്റു ബ്രാഞ്ചുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ രണ്ടുദിവസങ്ങളിലും നടക്കും. KEAM റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും മാർക്ക് അടിസ്ഥാനമാക്കി പ്രവേശനത്തിന് അവസരമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 9567172591.

എംബിഎ സീറ്റൊഴിവ്
🌐വാടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിൽ എം.ബി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ബിരുദ തലത്തിൽ 50 ശതമാനം മാർക്ക് (എസ്.സി. / എസ്.ടി. വിഭാഗങ്ങൾക്ക് ബിരുദം പാസ്, പിന്നോക്ക വിഭാഗക്കാർക്ക് 5 ശതമാനം മാർക്ക് ഇളവ്) നേടിയവർക്ക് സെപ്റ്റംബർ 12 വരെ പ്രവേശന വിഭാഗം വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. താത്പര്യമുള്ളർ അപേക്ഷയുടെ പ്രിന്റ്ഔട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (സംവരണ വിഭാഗക്കാർ) മുതലായവ സഹിതം സെപ്റ്റംബർ 13-ന് വൈകീട്ട് 5 മണിക്ക് മുൻപായി കരിമ്പനപ്പാലത്തുള്ള എസ്.എം.എസ്. ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 6282478437, 9497835992.

🌐കുറ്റിപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിൽ എം.ബി.എ. പ്രോഗ്രാമിന് ഈഴവ / എസ്.സി. / എസ്.ടി. / ഒ.ബി.എച്ച്. / വികലാംഗർ / സ്പോർട്സ് / ലക്ഷദ്വീപ് / ഇ.ഡബ്ല്യൂ.എസ്. വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. യോഗ്യരായവർ ( ബിരുദ തലത്തിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് ) അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 11-ന് വൈകീട്ട് 3 മണിക്ക് മുൻപായി കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്. KMAT / CMAT യോഗ്യത ഇല്ലാത്തവർക്കും അപേക്ഷിക്കാം. എസ്.സി. / എസ്.ടി. / ഒ.ബി.സി. വിഭാഗങ്ങളിലുള്ളവർക്ക് ഫീസിളവി ലഭിക്കും. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ സീറ്റുകൾ പരിവർത്തനം ചെയ്യും. ഫോൺ : 8943129076, 8281730002, 9562065960.

മ്യൂസിക് കോഴ്സസ് കോ-ഓർഡിനേറ്റർ അഭിമുഖം മാറ്റി
🌐സെപ്റ്റംബർ ഒൻപതിന് നടത്താൻ നിശ്ചയിച്ചിരുന്ന കാലിക്കറ്റ് സർവകലാശാലയുടെ തൃശ്ശൂരുള്ള സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ കോ – ഓർഡിനേറ്റർ ഇൻ മ്യൂസിക് കോഴ്‌സസ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി 12.06.2024 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം സെപ്റ്റംബർ 19 – ലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

ഗസ്റ്റ് അധ്യപക നിയമനം
🌐കാലിക്കറ്റ് സർവകലാശാലാ പ്രധാന ക്യാമ്പിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ജാവ പഠിപ്പിക്കുന്നതിന് മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള ഒരു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത : എം.സി.എ. / എം എസ് സി. കമ്പ്യൂട്ടർ സയൻസ്. നെറ്റ് / പി.എച്ച്.ഡി. ഉള്ളവർക്ക് മുൻഗണന ലഭിക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12-ന് രാവിലെ 10 മണിക്ക് മുൻപായി സെന്ററിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 8891301007.

പൊസിഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
🌐എം.എ. മ്യൂസിക്, എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ( CCSS ) ഏപ്രിൽ 2024, വിദൂര വിഭാഗം എം.എ. ഇംഗ്ലീഷ് (CBCSS) ഏപ്രിൽ 2023 പരീക്ഷകളുടെ പൊസിഷൻ ലിസ്റ്റ് വെബ്‌സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ അപേക്ഷ
🌐വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ കോഴ്സ് പൂർത്തിയാക്കിയതും എല്ലാ സപ്ലിമെന്ററി അവസങ്ങളും അവസാനിച്ചതുമായ ( CBCSS – SDE – 2019 പ്രവേശനം ) മൂന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ
🌐അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ( 2019 പ്രവേശനം മുതല്‍ ) ബി.എ., ബി.എസ് സി., ബി.എസ് സി. ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണല്‍ സ്ട്രീം, ബി.സി.എ., ബി.എസ്.ഡബ്ല്യൂ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ബി.എ. ഫിലിം ആന്റ് ടെലിവിഷന്‍, ബി.എ. മള്‍ട്ടി മീഡിയ, ബി.എ. അഫ്‌സല്‍ – ഉല്‍ – ഉലമ, ബി.ജി.എ., ബി.കോം. ഹോണേഴ്സ്, ബി.കോം. പ്രൊഫഷണല്‍, സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സിലെ ബി.ടി.എ. നവംബര്‍ 2024 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് നീട്ടിയ തീയതി പ്രകാരം പിഴ കൂടാതെ സെപ്റ്റംബർ 23 വരെയും 190/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.

സി.ഡി.ഒ.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള ( CBCSS – UG ) മൂന്നാം സെമസ്റ്റർ ( 2019 മുതൽ 2023 വരെ പ്രവേശനം ) ബി.എ., ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. മൾട്ടിമീഡിയ, ബി.എസ് സി., ബി.കോം. ബി.ബി.എ. നവംബർ 2024, ( 2019 & 2020 പ്രവേശനം ) ബി.എ. മൾട്ടിമീഡിയ നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും 190/- രൂപ പിഴയോടെ ഒക്ടോബർ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 11 മുതൽ ലഭ്യമാകും.

സൂക്ഷ്മപരിശോധനാഫലം
🌐നാലാം സെമസ്റ്റർ എം.എ. – ഇക്കണോമെട്രിക്സ്, ഇക്കണോമിക്സ്, പോസ്റ്റ് അഫ്സൽ – ഉൽ – ഉലമ, സാൻസ്കൃത് സാഹിത്യ ( സ്പെഷ്യൽ ), ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, മലയാളം, മലയാളം വിത് ജേണലിസം, മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം
🌐രണ്ടാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ ( ഐ.ഡി. ) ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News