കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠിക്കാൻ അവസരം. സെപ്റ്റംബർ 15വരെ ഇതിനായി അപേക്ഷിക്കാം. വിദ്യാർഥികളുടെ സമയവും സൗകര്യവുമനുസരിച്ച് പഠസമയവും ക്രമീകരിക്കാം. വിദഗ്ധ അധ്യാപകരുടെയും വ്യവസായമേഖലയിലെ വിദഗ്ധരുടെയും നേതൃത്വത്തിലുള്ള ക്ലാസുകൾക്കും പഠനച്ചെലവ് കുറവാണ്. നടപടിക്രമങ്ങളും ഓൺലൈനിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ പഠനത്തിന്റെ ഒരു ഘട്ടത്തിലും വിദ്യാർഥികൾ സർവകലാശാലയിൽ നേരിട്ട് എത്തേണ്ടതില്ല. റഗുലർ ബിരുദാനന്തര പ്രോഗ്രാമുകൾക്കു തുല്യമായി യു.ജി.സി. അംഗീകരിച്ച ഈ പ്രോഗ്രാമുകൾ തൊഴിലിനും തുടർവിദ്യാഭ്യാസത്തിനുമുള്ള യോഗ്യതയായി പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് cdoe.mgu.ac.in എന്ന വെബ്സൈറ്റിലോ 8547992325, 8547852326, 8547010451എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...