പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

മാപ്പിളകലാ പഠന കോഴ്‌സുകളില്‍ പ്രവേശനം: അപേക്ഷ 31

Aug 9, 2024 at 2:30 pm

Follow us on

മലപ്പുറം:കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സിനു കീഴില്‍ പാര്‍ട് ടൈം ഡിപ്ലോമ കോഴ്‌സുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. മാപ്പിളപ്പാട്ടിന് രണ്ടുവര്‍ഷത്തെയും ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, അറബന മുട്ട്, തുടങ്ങിയ കലകള്‍ക്ക് ഒരു വര്‍ഷത്തേക്കുമുള്ള പാര്‍ട് ടൈം ഡിപ്ലോമ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. 10 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്‌കൂള്‍, കോളേജ് പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കും, ജോലിക്ക് പോകുന്നവര്‍ക്കും പഠനത്തിനും ജോലിക്കും മുടക്കം വരാത്ത തരത്തിലുള്ള സമയക്രമമാണ് നിശ്ചയിച്ചിട്ടുള്ളത്. കോഴ്‌സില്‍ ചേരാനാഗ്രഹിക്കുന്നവര്‍ നിശ്ചിത ഫോറത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം അക്കാദമിയുടെ കൊണ്ടോട്ടി, നാദാപുരം കേന്ദ്രങ്ങളിലോ അക്കാദമിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളിലോ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ആഗസ്റ്റ് 31. അഫിലിയേറ്റഡ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ അക്കാദമി ഓഫീസുമായി നേരിട്ടോ (0483 2711432/ 7902 711432) അക്കാദമി വെബ്‌സൈറ്റ് http://mappilakalaacademy. ഒർജിനൽ മുഖേനയോ ലഭിക്കും.

Follow us on

Related News