തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ പഠനം ആഗ്രഹിക്കുന്നവർക്കായാണ് ഞങ്ങൾ പോളണ്ടിലെ 5 മികച്ച സർവ്വകലാശാലകളെ പരിചയപ്പെടുത്തുന്നത്. ഉപരി പഠനത്തിനായി വിദ്യാർഥികളുടെ ഇഷ്ട ഇടങ്ങളിലൊന്നാണ് പോളണ്ട്. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുറഞ്ഞ ഫീസ്, സുരക്ഷ, കുറ്റകൃത്യ കണക്കുകൾ കുറവ് തുടങ്ങി നിരവധി കാരണങ്ങളാണ് വിദ്യാർത്ഥികൾക്ക് പോളണ്ടിനെ പ്രിയമാക്കുന്നത്. പഠനത്തിന് ശേഷം മികച്ച തൊഴിൽ സാധ്യതയും ഇവിടെത്തെ പ്രത്യേകതയാണ്. ഇനി പരിചയപ്പെടുത്താൻ പോകുന്നത് പോളണ്ടിലെ മികച്ച 5 സർവ്വകലാശാലകളെക്കുറിച്ചാണ്.
യൂണിവേഴ്സിറ്റി ഓഫ് വാർസോ
🔵പോളണ്ടിലെ ഏറ്റവും വലിയ സർവകലാശാലകളിലൊന്നാണ് വാർസോ. 2025 QS റാങ്കിങ് പ്രകാരം 258-ാമത് സ്ഥാനമാണ് ഈ സർവകലാശാലയ്ക്കുള്ളത്. കിഴക്കൻ യൂറോപ്പിലെ സർവകലാശാല റാങ്കിങിൽ രണ്ടാം സ്ഥാനമാണുള്ളത്.
ജാഗിലിയോണിയൻ സർവകലാശാല
🔵ക്രാകൗവിലാണ് ഈ സർവകലാശാല സ്ഥിതി ചെയ്യുന്നത്. പഠനസൗകര്യത്തിൽ പേരുകേട്ട ഈ സർവകലാശാലയിൽ 4000 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. QS വേൾഡ് റാങ്കിങിൽ 312-ാം സ്ഥാനമാണുള്ളത്. വിവിധ ഡിപ്പാർട്ട്മെന്റുകളും വിദേശ ഭാഷ പഠനത്തിനും അവസരമുണ്ട്. ഗവേഷണത്തിനും മികച്ച സാധ്യതകൾ ഇവിടെയുണ്ട്
വാർസോ യൂണിവേഴ്‌സിറ്റി ഓഫ് ടെക്നോളജി
🔵എൻജിനിയറിങ്ങിനും അപ്ലൈഡ് സയൻസിനും പേരുകേട്ട ക്യാംപാസാണിത്. ബിഎസ്‌സി, എംഎസ്‌സി പ്രോഗ്രാമുകൾ, ഇംഗ്ലീഷ് ഭാഷ പ്രോഗ്രാമുകൾ തുടങ്ങി വൈവിധ്യമാർന്ന കോഴ്‌സുകൾ ഇവിടെയുണ്ട്. 2025 QS റാങ്കിങ് പ്രകാരം 527-ാം റാങ്കാണ് ഈ സർവകലാശാല നേടിയിട്ടുള്ളത്.
ആദം മിക്കവിച്ച് യൂണിവേഴ്‌സിറ്റി, പോൻ
🔵പോളണ്ടിൽ നിങ്ങൾക്ക് ഗവേണം ചെയ്യാനാണ് താത്പര്യമെങ്കിൽ മികച്ച ഓപ്ഷനാണ് ഈ സർവകലാശാല. ഗവേഷണത്തിന് പ്രാമുഖ്യം നൽകുന്ന ഈ സർവകലാശാലയിൽ നിരവധി വിദ്യാർഥികളാണ് പഠനത്തിനായി എത്തുന്നത്. കുട്ടികൾക്കനുസൃതമായി നിരവധി സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. വികലാംഗകർക്കും സ്കോളർഷിപ്പുണ്ട്. ഇതിന് പുറമേ വൺ ടൈം ഗ്രാൻറുകളും ലഭ്യമാക്കുന്നുണ്ട്.
ഗഡാൻസ്ക് യൂണിവേഴ്‌സിറ്റി ഓഫ് ടെക്നോളജി
🔵പബ്ലിക്ക് ഓട്ടോണോമസ് സ്റ്റേറ്റ് സർവകലാശാലയാണിത്. പോളിഷ് ഭാഷയിൽ 40 പ്രോഗ്രാമുകളും, 20 എണ്ണം ഇംഗ്ലീഷ് പ്രോഗ്രാമുകളുമാണ്. ബാച്ചിലർ, മാസ്റ്റേർസ്, ഡോക്‌ടറൽ പ്രോഗ്രാമുകൾ ലഭ്യമാണ്.