തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ സംസ്കൃതം പഠനവകുപ്പിൽ എംഎ സംസ്കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ( ജനറല്‍ ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ സംസ്കൃതം എന്നീ പ്രോഗ്രാമുകളില്‍ ജനറല്‍ / സംവരണ വിഭാഗങ്ങളിലായി സീറ്റുകള്‍ ഒഴിവുണ്ട്. സംസ്കൃതത്തില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് എം.എ. പ്രോഗ്രാമിനും പ്ലസ്ടുവോ തത്തുല്ല്യ യോഗ്യതയോ നേടിയവര്‍ക്ക് എം.എ. പ്രോഗ്രാമിനും പ്ലസ്ടുവോ തത്തുല്ല്യ യോഗ്യതയോ നേടിയവര്‍ക്ക് ഇന്റഗ്രേറ്റഡ് എം.എ സംസ്കൃതം പ്രോഗ്രാമിനും അപേക്ഷിക്കാം. സംസ്കൃതം മുന്‍പ് പഠിക്കാത്തവര്‍ക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന് അപേക്ഷിക്കാം. പ്രസ്തുത ഒഴിവുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 11-ന് മുൻപായി പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. ഒഴിവ് വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക് 9745300125, https://admission.uoc.ac.in/
മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ
തേഞ്ഞിപ്പലം:വൈജ്ഞാനിക മേഖലയിൽ ആദ്യമായി മലയാളഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി...







