തിരുവനന്തപുരം:ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻ്റെ (ഐസിഎസ്എ സ്‌ആർ) പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സാമൂഹിക വിഷയങ്ങളിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന തിനുള്ള ഫെലോഷിപ്പാണിത്. അപേക്ഷ നൽകുമ്പോൾ പിഎച്ച്ഡി നേടിയിരിക്കണം. അപേക്ഷകരുടെ പ്രായം 45 വയസിൽ കവിയരുത്. നിർദിഷ്‌ട ഫോർമാറ്റിൽ തയാറാക്കിയ ഗവേഷണ പ്രപ്പോസൽ അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യണം. കൂടുതൽ വിവരങ്ങൾ https://icssr.org വഴി ലഭ്യമാണ്. ഓഗസ്റ്റ് 25 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. അപേക്ഷയുടെ കോപ്പി ഓഗസ്റ്റ‌് 31ന് മുൻപ് തപാലിൽ അയയ്ക്കണം. അപേക്ഷ അയക്കേണ്ട വിലാസം: The Deputy Director (Research), RFS Division, Indian Council of Social Science Research, JNU Institutional Area, Aruna Asaf Ali Marg, New Delhi – 110067.
ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2024- ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്...