തിരുവനന്തപുരം:കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ ഒരുവർഷ സൈബർ സെക്യൂരിറ്റി റസിഡൻഷ്യൽ പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എസ്‌സി വിഭാഗത്തിൽപ്പെട്ടവർക്ക് ഫ്രീ ലോഡ്ജിങ്, ബോർഡിങ്, ട്രാൻസ്പോർട്ടേഷൻ, ട്യൂഷൻ എന്നിവ ലഭ്യമാണ്. അതിനൂതനമായ സൈബർ സെക്യൂരിറ്റി പരിശീലനം, ഇൻഡസ്ട്രി സർട്ടിഫിക്കേഷനുകൾ, 100 ശതമാനം പ്ലേസ്മെന്റ് ഗ്യാരന്റി എന്നിവ കോഴ്സിന്റെ പ്രത്യേകതയാണ്. രജിസ്‌ട്രേഷൻ അവസാനിക്കുന്ന തീയതി ജൂലൈ 29. കൂടുതൽ വിവരങ്ങൾക്ക്: https://duk.ac.in/skills, 7025925225.
2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2025-27 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ്...








