പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്

Jul 22, 2024 at 2:00 pm

Follow us on

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തിത്തെ പി.ജി ഡെന്റൽ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ നീറ്റ് എംഡിഎസ് 2024 റാങ്ക് അടിസ്ഥാനമാക്കിയുള്ള അന്തിമ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://cee.kerala.gov.in ൽ ലഭ്യമാണ്. ജൂലൈ 18ന് പ്രസിദ്ധികരിച്ച താത്കാലിക സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് സംബന്ധിച്ച് ജൂലൈ 19ന് വൈകിട്ട് വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് അന്തിമ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
🌐കേരളത്തിലെ വിവിധ സർക്കാർ ഡെന്റൽ കോളജുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കും സ്വാശ്രയ ഡെന്റൽ കോളജുകളിലെ ന്യുനപക്ഷ ക്വാട്ട/എൻ.ആർ.ഐ ക്വാട്ട ഉൾപ്പെടെ മുഴുവൻ സീറ്റുകളിലേക്കുമുള്ള 2024-25 അധ്യയന വർഷത്തെ പി.ജി ഡെന്റൽ കോഴ്‌സ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് http://cee.kerala.gov.in ൽ പ്രസിദ്ധികരിച്ചു. ജൂലൈ 18ന് പ്രസിദ്ധീകരിച്ച താത്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് ജൂലൈ 19ന് വൈകിട്ട് വരെ വിദ്യാർഥികളിൽ നിന്നും ലഭിച്ച സാധുവായ പരാതികൾ പരിശോധിച്ച ശേഷമാണ് കാറ്റഗറി ലിസ്റ്റ് പ്രസിദ്ധികരിച്ചത്. സർവീസ് ക്വാട്ട വിഭാഗം കാറ്റഗറി ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471-2525300.

Follow us on

Related News