തിരുവനന്തപുരം:2024-25 അധ്യയന വർഷത്തിത്തെ പി.ജി ഡെന്റൽ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ നീറ്റ് എംഡിഎസ് 2024 റാങ്ക് അടിസ്ഥാനമാക്കിയുള്ള അന്തിമ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://cee.kerala.gov.in ൽ ലഭ്യമാണ്. ജൂലൈ 18ന് പ്രസിദ്ധികരിച്ച താത്കാലിക സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് സംബന്ധിച്ച് ജൂലൈ 19ന് വൈകിട്ട് വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് അന്തിമ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
🌐കേരളത്തിലെ വിവിധ സർക്കാർ ഡെന്റൽ കോളജുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കും സ്വാശ്രയ ഡെന്റൽ കോളജുകളിലെ ന്യുനപക്ഷ ക്വാട്ട/എൻ.ആർ.ഐ ക്വാട്ട ഉൾപ്പെടെ മുഴുവൻ സീറ്റുകളിലേക്കുമുള്ള 2024-25 അധ്യയന വർഷത്തെ പി.ജി ഡെന്റൽ കോഴ്‌സ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് http://cee.kerala.gov.in ൽ പ്രസിദ്ധികരിച്ചു. ജൂലൈ 18ന് പ്രസിദ്ധീകരിച്ച താത്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് ജൂലൈ 19ന് വൈകിട്ട് വരെ വിദ്യാർഥികളിൽ നിന്നും ലഭിച്ച സാധുവായ പരാതികൾ പരിശോധിച്ച ശേഷമാണ് കാറ്റഗറി ലിസ്റ്റ് പ്രസിദ്ധികരിച്ചത്. സർവീസ് ക്വാട്ട വിഭാഗം കാറ്റഗറി ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471-2525300.