പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പിജി ഡെന്റൽ കോഴ്സ് പ്രവേശനം: അപേക്ഷ തിരുത്താൻ 15വരെ അവസരം

Jul 12, 2024 at 4:30 pm

Follow us on

തിരുവനന്തപുരം:കേരളത്തിലെ വിവിധ സർക്കാർ ഡെന്റൽ കോളജുകളിലെയും സ്വാശ്രയ ഡെന്റൽ കോളജുകളിലെയും ലഭ്യമായ സീറ്റുകളിൽ പി.ജി. ഡെന്റൽ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ പരിഹരിക്കുന്നതിനും സമയം നീട്ടി നൽകി. ജൂലൈ 15 വൈകുന്നേരം മൂന്ന് മണിവരെ ഇതിന് അവസരമുണ്ട്. പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ‘PG Dental 2024- Candidate Portal’ എന്ന ലിങ്കിൽ അപേക്ഷാ നമ്പരും പാസ് വേഡും നൽകി പ്രവേശിക്കണം. അപേക്ഷയിൽ ന്യൂനതകൾ ഉണ്ടെങ്കിൽ ‘Memo details’ എന്ന മെനു ക്ലിക്ക് ചെയ്ത് പരിഹരിക്കാം. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ/ സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. സർട്ടിഫിക്കറ്റുകളോ അനുബന്ധരേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല. വിശദ വിവരങ്ങൾക്ക്: http://cee.kerala.gov.in ഹെൽപ് ലൈൻ നമ്പർ: 0471 2525300.

Follow us on

Related News