തിരുവനന്തപുരം:സർക്കാർ ഐ.ടി.ഐകളിലെ 2024- 25 പരിശീലന വർഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷ നൽകിയതിൽ വേരിഫിക്കേഷൻ നടത്താത്തവർ 15ന് മുമ്പ് തൊട്ടടുത്തുള്ള സർക്കാർ ഐടിഐയിൽ നേരിട്ട് ഹാജരായി അപേക്ഷയുടെ വേരിഫിക്കേഷൻ പൂർത്തീകരിക്കണം.
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
🔵കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, യു.ഐ/യു.എക്സ് ഡിസൈനർ ആൻഡ് ഡെവലപ്പർ, വെബ്ഡിസൈൻ ആൻഡ് ഫുൾസ്റ്റാക്ക് ഡെവലപ്പ്മെന്റ്, ഐ.ഒ.ടി, സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ്, പൈതൺ ആൻഡ് മെഷീൻലേണിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് എന്നിവയിലേക്ക് പ്രവേശനം ആരംഭിച്ചു. കുടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിലോ 0471-2337450, 0471-2320332 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടണം.