കണ്ണൂർ:വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. വിദ്യാർഥി സംഘട നകൾ കൊടികൾ, തോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് മുൻപ് കോളേജ് അധികൃതരിൽനിന്ന് മുൻകൂട്ടി അനുമതി വാങ്ങണമെന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങൾ ഇന്നലെ ചേർന്ന സമാധാന യോഗത്തിൽ പോലീസ് മുന്നോട്ടുവച്ചു. അലങ്കാരങ്ങൾ നടത്തിയാൽ പരിപാടി കഴിഞ്ഞ ഉടൻ അവ സ്ഥാപിച്ചവർ തന്നെ മാറ്റേണ്ടതാണെന്നും നിർദേശത്തിലുണ്ട്.
2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2025-27 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ്...








