പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ: ഡോ.എം.കെ.ജയരാജ് പടിയിറങ്ങി

Jul 12, 2024 at 4:30 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറായി ഡോ. പി. രവീന്ദ്രൻ ചുമതലയേറ്റു. പദവിയൊഴിഞ്ഞ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പുതിയ വിസി ചാർജ്ജെടുത്തത്.
കാലിക്കറ്റ് സര്‍വകലാശാലയിൽ കഴിഞ്ഞ നാലു വർഷത്തിനിടെ ഉണ്ടായ വികസന നേട്ടങ്ങൾക്ക് കൂടെ നിന്നവർക്കെല്ലാം നന്ദി പറഞ്ഞ് പഴയ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സർവകലാശാലയുടെ പടിയിറങ്ങി. ഔദ്യോഗിക കാലാവധി പൂർത്തിയാക്കിയ കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ എന്നിവർക്ക് സ്റ്റാഫ് വെൽഫെയർ ഫണ്ട് യാത്രയയപ്പ് നൽകി. മിടുക്കരായ അധ്യാപകരെ നിയമിക്കാന്‍ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ നേട്ടമായി കാണുന്നതെന്ന് ഡോ. എം.കെ. ജയരാജ് പറഞ്ഞു. താളം തെറ്റിയ പരീക്ഷകള്‍ നേരെയാക്കാനും അതിവേഗം ഫലപ്രഖ്യാപനം നടത്താനും കഴിഞ്ഞത് സര്‍വകലാശാലയുടെ മൊത്തം നേട്ടമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കാര്യങ്ങളെ വിലയിരുത്താന്‍ അത് സഹായിക്കുമെന്നും ഡോ. ജയരാജ് പറഞ്ഞു.

ചടങ്ങിൽ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. കോഴിക്കോടിനെ സാഹിത്യനഗരമാക്കിയ യുനെസ്‌കോ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ സഹകരണം ആവശ്യമാണെന്ന് മേയര്‍ പറഞ്ഞു. സര്‍വകലാശാലക്ക് ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്നും അതിനായി അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ പറഞ്ഞു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നനൻ സ്വാഗതം പറഞ്ഞു. കാലടി സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസിലർ ഡോ. കെ.കെ. ഗീതാ കുമാരി, സിൻഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ, അഡ്വ. എൽ.ജി. ലിജീഷ്, ടി.ജെ. മാർട്ടിൻ, ഡോ. പി. റഷീദ് അഹമ്മദ്, എ.കെ. അനുരാജ്, അഡ്വ. പി.കെ. ഖലീമുദ്ധീൻ, സ്റ്റാൻഡിങ് കോൺസൽ അഡ്വ. പി.സി. ശശിധരൻ,മുൻ സിൻഡിക്കേറ്റംഗം ഡോ. കെ.പി. വിനോദ് കുമാർ, പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ്, ഡീൻ ഡോ. എ.ബി. മൊയിതീൻകുട്ടി, ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. ജോസ് ടി. പുത്തൂർ, ഇ.എം.എം.ആർ.സി. ഡയറക്ടർ ഡി. ദാമോദർ പ്രസാദ്, സർവകലാശാലാ എഞ്ചിനീയർ ജയൻ പാടശ്ശേരി, ഡി.എസ്.യു. ചെയർമാൻ ജോബിഷ്, ഗവേഷക വിദ്യാർഥികളുടെ പ്രതിനിധി മുനവർ, അധ്യപക – അനധ്യപക സംഘടനാ പ്രതിനിധികളായ ഡോ. വി.എൽ. ലജിഷ്, വി.എസ്. നിഖിൽ, പുരുഷോത്തമൻ, സ്റ്റാഫ് വെൽഫയർ ഫണ്ട് ഡയറക്ടർ ഡോ. പ്രമോദ് കൊവ്വപ്രത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on

Related News