തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ഐഎൽഡിഎം) 2024-26 അധ്യായന വർഷത്തേക്കുള്ള എംബിഎ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സിനായുള്ള ഓൺലൈൻ അപേക്ഷ 17 വരെ സ്വീകരിക്കും. താൽപര്യമുള്ള വിദ്യാർഥികൾക്ക് http://ildm.kerala.gov.in വഴി അപേക്ഷകൾ സമർപ്പിക്കാം. കേരള യൂണിവേഴ്സിറ്റി അഫിലിയേഷനോടുകൂടി നടത്തുന്ന കോഴ്സ് ഇന്ത്യയിലെ തന്നെ ആദ്യത്തെ എ.ഐ.സി.ടി.ഇ അംഗീകൃത എം.ബി.എ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സാണ്. കൂടുതൽ വിവരങ്ങൾക്ക്: 8547610005 (ildm.revenue@gmail.com)

സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾ
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലെ എല്ലാ കോളേജുകളിലും...