പ്രധാന വാർത്തകൾ
‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്റെസ്‌ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്‌കോളർഷിപ്പോടെ അവസരംശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി മറ്റു സ്ഥാപനങ്ങളുമായി ചേർന്ന് ഹ്രസ്വകാല, സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ നടത്തുംഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ 

എഞ്ചിനീയറിങ് പ്രവേശനം: എൻആർഐ സീറ്റുകൾ

Jul 10, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വിവിധ എഞ്ചിനീയറിങ് കോളജുകളിൽ എൻആർഐ സീറ്റ് പ്രവേശനത്തിന് അവസരം. എറണാകുളം (0484 2575370, 8547005097) ചെങ്ങന്നൂർ (0479 2454125, 8547005032), അടൂർ (0473 4230640, 8547005100), കരുനാഗപ്പള്ളി (0476 2665935, 8547005036), കല്ലൂപ്പാറ (0469 2678983, 8547005034), ചേർത്തല (0478 2553416, 8547005038), ആറ്റിങ്ങൽ (0470 2627400, 8547005037), കൊട്ടാരക്കര (0474 2453300, 8547005039) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിങ് കോളജുകളിലേയ്ക്ക് 2024- 25 അധ്യയന വർഷത്തെ എൻആർഐ സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷ https://nri.ihrd.ac.in എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ട്‌സ് പ്രകാരമുള്ള) ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ജൂലൈ 5ന് രാവിലെ 10 മണി മുതൽ ജൂലൈ 26ന് വൈകിട്ട് 5 മണിവരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്ട്രേഷൻ ഫീസ് ഓൺലൈനായോ/ ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂലൈ 29ന് വൈകുന്നേരം 5 മണിക്ക് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾ 8547005000 എന്ന ഫോൺ നമ്പറിലും ഐ.എച്ച്.ആർ.ഡി. വെബ്‌സൈറ്റായ http://ihrd.ac.in വഴി ലഭ്യമാണ്.

Follow us on

Related News