തിരുവനന്തപുരം:കൗൺസിൽ ഓഫ് ആർക്കിടെക്ചർ കേന്ദ്രസർക്കാർ അനുമതിയോടെ ബി. ആർക് പ്രവേശന യോഗ്യതയിൽ പുതിയ വിജ്ഞാപനമിറക്കി. മിനിമം സ്റ്റാൻഡേർഡ് ഓഫ് ആർക്കിടെക്ചറൽ എജുക്കേഷൻ റെഗുലേഷൻ 2020,ചട്ടം 4(1)ലാണ് മാറ്റം. പ്ലസ്ടു/തത്തുല്യ പരീക്ഷയിൽ ഫിസിക്സും മാത്തമാറ്റിക്സും നിർബന്ധ വിഷയങ്ങളോടൊപ്പം കെമിസ്ട്രി/ബയോളജി/വൊക്കേഷനൽ/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്/എൻജിനീയറിങ് ഗ്രാഫിക്സ്/ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിലൊന്നുകൂടി പഠിച്ച് മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ വിജയിക്കണം,അല്ലെങ്കിൽ മാത്തമാറ്റിക്സ് നിർബന്ധ വിഷയമായി പഠിച്ച് ത്രിവത്സര ഡിപ്ലോമയിൽ 45 ശതമാനം മാർക്ക് നേടി വിജയിക്കണം എന്നിങ്ങനെ ആണ് പുതിയ ഭേദഗതി അനുസരിച്ചുള്ള യോഗ്യത. 2024-25 അധ്യയനവർഷം മുതൽ പഞ്ചവത്സര ബി.ആർക് പ്രവേശനത്തിന് പുതിയ യോഗ്യത മാനദണ്ടം ബാധകമാകും. പട്ടികജാതി/ വർഗം ഉൾപ്പടെ ചില വർഗ്ഗക്കാർക്ക് സംവരാനനുശ്രീതമായി യോഗ്യതപരീക്ഷയിൽ മാർക്ക് ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് http://nata.in എന്ന വെബ്സൈറ്റ് സന്ദർശിക്കു.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...