പ്രധാന വാർത്തകൾ
പ്രഫഷണൽ ഡിപ്ലോമ കോഴ്‌സുകൾ: നേരിട്ട് പ്രവേശനമെന്ന് മന്ത്രി ആർ.ബിന്ദുഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ 15വരെഎംജി ബിഎഡ് ട്രയല്‍ അലോട്ട്മെനന്റ്: ജൂലൈ 5വരെ പുതിയ അപേക്ഷഎംബിഎ പ്രവേശനം: കെ മാറ്റ് 2024 ഉത്തരസൂചിക പ്രസിദ്ധീകരിച്ചുസിവിൽ എഞ്ചിനീയറിങ് ബിരുദധാരികൾക്ക് സ്‌റ്റൈപ്പന്റോടു കൂടി ഇന്റേൺഷിപ്പ്: പ്രതിമാസം 12,000 രൂപവിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ്: എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് അപേക്ഷിക്കാംകെടെറ്റ് ഉത്തരസൂചിക: പരാതികൾ ജൂലൈ 10വരെഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്സിങ്: അപേക്ഷ ജൂലൈ 3മുതൽപ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ നാളെമുതൽ: വേക്കൻസി ലിസ്റ്റ് ഉടൻകേരളത്തിൽ നാലുവർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം: വിദ്യാർത്ഥികളെ സ്വീകരിക്കാൻ കോളജുകളിൽ വിജ്ഞാനോത്സവം

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ 15വരെ

Jul 2, 2024 at 2:00 pm

Follow us on

തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ് മെന്റ് – കേരളയെ (IIITM-K) നവീകരിച്ചുകൊണ്ട് കേരള സർക്കാർ സ്ഥാപിച്ച കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള)യിൽ, ഡിജിറ്റൽ – ശാസ്ത്ര സാങ്കേതികവിദ്യ അധിഷ്ഠിത ബിരുദാനന്തര ബിരുദ (പിജി) പ്രോഗ്രാമുകളിലേക്ക് 2024 ജൂലൈ 15വരെ അപേക്ഷിക്കാം. അപേക്ഷകർ സി യൂ ഇ ടി (പി ജി) 2024 അല്ലെങ്കിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി ജൂലൈ 22 ന് ഓൺലൈൻ ആയി നടത്തുന്ന രണ്ടാം ഘട്ട അഡ്മിഷൻ ടെസ്റ്റ് (DUAT-2024 Phase II) എഴുതേണ്ടതാണ്. MBA അപേക്ഷകർക്ക് CAT, KMAT, CMAT, NMAT, അല്ലെങ്കിൽ GRE എന്നിവയിൽ നിന്നുള്ള സ്കോറുകൾ സമർപ്പിക്കാം. എംടെക് അപേക്ഷകൾക്ക് GATE സ്കോർ പരിഗണിക്കുന്നതാണ്.

പിജി പ്രോഗ്രാമുകളിൽ എംഎസ്‌സി, എംടെക്, എം ബി എ പ്രോഗ്രാമുകളാണ് ഉൾപ്പെടുന്നത്. എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ ഡാറ്റ അനലിറ്റിക്സ്, മെഷീൻ ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി എന്നീ സ്പെഷ്യലൈസേഷനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. എംടെക്ക് കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗിൽ കണക്റ്റഡ് സിസ്റ്റംസ് & ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എഞ്ചിനീയറിംഗ് എന്നിവയിൽ സ്പെഷ്യലൈസേഷനുകൾ ചെയ്യാനുള്ള അവസരവും ലഭ്യമാണ്. കൂടാതെ, ഡാറ്റ അനലിറ്റിക്‌സ് ആൻഡ് ബയോ-എഐ. ഡാറ്റാ അനലിറ്റിക്സ‌് ആൻഡ് ജിയോ- ഇൻഫോർമാറ്റിക്സ്, ഡാറ്റാ അനലിറ്റിക്സ് ആൻഡ് കംപ്യൂട്ടേഷണൽ സയൻസ്, ഇക്കോളജിക്കൽ ഇൻഫോർമാറ്റിക് സിൽ സ്പെഷ്യലൈസേഷനോട് കൂടിയ എം.എസ്‌സി ഇക്കോളജി പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. എംടെക് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, എംഎസ്‌സി ഇലക്ട്രോണിക്സ്, എംഎസ്‌സി അപ്ലൈഡ് ഫിസിക്സ് പ്രോഗ്രാമുകളിൽ എഐ ഹാർഡ്‌വെയർ, വിഎൽഎസ്.ഐ, അപ്ലൈഡ് മെറ്റീരിയൽസ്, ഐടി ആൻഡ് റോബോട്ടിക്സ‌് എന്നീ സ്പെഷ്യലൈസേഷനുകൾ ഉണ്ടായിരിക്കുന്നതാണ്.
എംബിഎ പ്രോഗ്രാമിൽ ബിസിനസ് അനലിറ്റിക്സ‌്, ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്‌മെൻ്റ്, മാർക്കറ്റിംഗ് സ്പെഷ്യലൈസേഷനുകൾ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്, DUK അഡ്മിഷൻ പോർട്ടൽ https://duk.ac.in/admission/ സന്ദർശിക്കുക. 8078193800 എന്ന നമ്പറിൽ നേരിട്ടും ബന്ധപ്പെടാവുന്നതാണ്.

Follow us on

Related News