തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല അഞ്ചാം സെമസ്റ്റർ (2017 മുതൽ 2019 വരെ പ്രവേശനം) എം.സി.എ. ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 10-ന് തുടങ്ങും.
മൂന്ന്, ഏഴ് സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) നവംബർ 2023, ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂലൈ ഒന്നിനും അഞ്ചാം സെമസ്റ്റർ പരീക്ഷകൾ ജൂലൈ രണ്ടിനും തുടങ്ങും.
മൂന്നാം സെമസ്റ്റർ (മൂന്നു വർഷ) എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2023, ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ജൂലൈ ഒന്നിന് തുടങ്ങും.
അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഹോണേഴ്‌സ്) മൂന്നാം സെമസ്റ്റർ ഒക്ടോബർ 2023 (2021 & 2022 പ്രവേശനം), ഒക്ടോബർ 2022 (2020 പ്രവേശനം) റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ രണ്ടിന് തുടങ്ങും.
അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഹോണേഴ്‌സ്) നാലാം സെമസ്റ്റർ (2020 & 2021 പ്രവേശനം) മാർച്ച് 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂലൈ ഒന്നിനും ഏഴാം സെമസ്റ്റർ (2020 പ്രവേശനം) ഒക്ടോബർ 2023 റഗുലർ പരീക്ഷകൾ ജൂലൈ രണ്ടിനും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാഫലങ്ങൾ
എസ്.ഡി.ഇ. ഒന്നാം വർഷ (2017 പ്രവേശനം) എം.എ. ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.എഫ്.എ. , ബി.എഫ്.എ. ഇൻ ആർട്ട് ഹിസ്റ്ററി ആൻ്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ (CCSS) ഒന്നാം സെമസ്റ്റർ (2023 പ്രവേശനം), മൂന്നാം സെമസ്റ്റർ (2022 പ്രവേശനം) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.എ. മ്യൂസിക് (CCSS) ഒന്നാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം), മൂന്നാം സെമസ്റ്റർ (2020, 2022 പ്രവേശനം) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു