തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠനവകുപ്പില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള സസ്യങ്ങളുടെ ടിഷ്യൂകള്‍ച്ചര്‍ ഡിപ്ലോമ കോഴ്സ് (Diploma in Commercial Tissue Culture in Agri-Horticultural Crops) ആരംഭിക്കുന്നു. ഒരു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. പരിശീലന കാലത്ത് ടിഷ്യൂകള്‍ച്ചര്‍ വഴി കര്‍ഷകര്‍ക്ക് ആവശ്യമായ വാഴ, ഓര്‍ക്കിഡുകള്‍, ആന്തൂറിയം തുടങ്ങി നഴ്സറികളില്‍ ലഭ്യമായ ചെടികളുടെ ടിഷ്യൂകള്‍ച്ചര്‍ സാങ്കേതികവിദ്യയും ഫലവൃക്ഷങ്ങളായ മാവ്, മാതളം, പേരക്ക തുടങ്ങിയ ചെടികളുടെ ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, മറ്റു നഴ്സറി ടെക്നിക്കുകള്‍, ഗ്രീന്‍ ഹൗസ് മാനേജ്മെന്റ് തുടങ്ങി വിവിധങ്ങളായ കാര്‍ഷിക വിദ്യകളും പരിശീലിപ്പിക്കും. ആറു മാസത്തെ പരിശീലനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലുള്ള ടിഷ്യൂകള്‍ച്ചര്‍ പൈലറ്റ് പ്ലാന്റുകളില്‍ ആറു മാസത്തെ പ്രായോഗിക പരിശീലനത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വന്തമായി നഴ്സറി തുടങ്ങുന്നതിനും, വിദേശത്തും സ്വദേശത്തും വിപണന സാധ്യതയുള്ള ചെടികളുടെ ടിഷ്യൂകള്‍ച്ചര്‍ വഴിയുള്ള പ്രജനനത്തിനുള്ള സാങ്കേതിക വിദ്യ നേടിയെടുക്കുന്നതിനും കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ:- 9497192730.
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാം
തിരുവനന്തപുരം:2024-ലെ ബിഫാം കോഴ്സിൽ സർക്കാർ/സ്വാശ്രയ കോളജുകളിൽ നിലവിൽ ഒഴിവുള്ള...