പ്രധാന വാർത്തകൾ
സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല 

എസ്എസ്എൽസി ഫലം നാളെ: പാസായവർക്ക് ചേരാവുന്ന കോഴ്സുകൾ ഇതാ

May 7, 2024 at 7:30 am

Follow us on

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കുകയാണ്. പത്താം ക്ലാസ് പാസ്സായവർക്ക് പ്ലസ് വൺ കോഴ്സിന് പുറമെ ചേരാൻ കഴിയുന്ന ഏതാനും കോഴ്സുകളെക്കുറിച്ച് അറിയാം.

ഹാൻഡ്‌ലൂം ടെക്നോളജി 🔵കണ്ണൂരിലും (http://iihtkannur.ac.in) തമിഴ്‌നാട്ടിലെ സേലം, കർണാടകയിലെ നരസപുർ, ആന്ധ്രയിലെ വെങ്കടഗിരി എന്നിവിടങ്ങളിലുമുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡം ടെക്നോളജിയിൽ കോഴ്സുകൾ ഉണ്ട്.

ജെഡിസി
🔵കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ ജോലിക്കുള്ള കോഴ്സുകളാണിവ. കേരളത്തിൽ 16 കേന്ദ്രങ്ങളിലായി പ്രവേശനം ലഭിക്കും. കൂടുതൽ വിവരങ്ങൾ http://scu.kerala.gov.in ൽ ലഭിക്കും.

ഫുഡ് ക്രാഫ്റ്റ് കോഴ്സുകൾ
🔵സംസ്ഥാന സർക്കാരിനു കീഴിലുള്ള 13 ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ http://fcikerala.org ൽ ലഭ്യമാണ്.

ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടിസ് 🔵ഈ കോഴ്സിനായി കേരളത്തിൽ 17 ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ട്. ഇംഗ്ലിഷ്, മലയാളം ടൈപ്പ്റൈറ്റിങ്, ഷോർട്ട് ഹാൻഡ്, ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ്, കൊമേഴ്സ് അക്കൗണ്ടിങ് എന്നിവ പഠിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://polyadmission.org സന്ദർശിക്കുക

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് 🔵കേരള ‌സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സാണിത്. കോഴ്‌സുകളെക്കുറിച്ച് കൂടുതൽ അറിയാൻ
https://statelibrary.kerala.gov.in സംസാരിക്കുക.

ലെതർ ഗുഡ്‌സ് മേക്കർ, ഫുട്വെയർ മാനുഫാക്ചറിങ് ടെക്നോളജി 🔵ഈ മേഖലയിൽ സർട്ടിഫിക്കറ്റ് കോഴ്സു‌കൾ ഉണ്ട്. ചെന്നൈയിലെ സെൻട്രൽ ഫുട്‌വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് http://cftichennai.in സന്ദർശിക്കുക.

ഫാഷൻ ഡിസൈനിങ് 🔵ഫാഷൻ ഡിസൈനിങ് കോഴ്സിനായി തിരുവനന്തപുരത്തും കണ്ണൂരും അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററുകളുണ്ട്. വിവിധ കോഴ്സുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ http://atdcindia.co.in ൽ ലഭ്യമാണ്

പത്താം ക്ലാസ് പാസായവർക്ക് ഒട്ടേറെ നോൺ എൻജിനീയറിങ് കോഴ്സുകൾ നമ്മുടെ ഐടിഐകളിലുണ്ട്.
🔵സെക്രട്ടേറിയൽ പ്രാക്ടിസ്, ഫാഷൻ ടെക്നോളജി, ഫുഡ് പ്രൊഡക്‌ഷൻ, ഹോർട്ടികൾചർ, സ്റ്റെനോഗ്രഫി, ഹോസ്പിറ്റൽ ഹൗസ് കീപ്പിങ്, ഡിജിറ്റൽ ഫൊട്ടോഗ്രഫി, ടൂറിസ്റ്റ് ഗൈഡ്, ഇന്റീരിയർ ഡെക്കറേഷൻ & ഡിസൈൻ തുടങ്ങിയ കോഴ്സുകൾ ഐടിഐകളിലുണ്ട്. ഇതിൽ കേന്ദ്ര സ്ഥാപനമായ എൻസിവിടിയുടെ അംഗീകാരമുള്ള കോഴ്സുകളും കേരള സർക്കാർ സ്‌ഥാപനമായ എസ്‌സിവിടിയുടെ അംഗീകാരമുള്ള കോഴ്സുകളുമുണ്ട്.
കൂടുതൽ വിവരങ്ങൾ http://dtekerala.gov.in ൽ ലഭ്യമാണ്.

Follow us on

Related News