പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ

Mar 28, 2024 at 8:00 am

Follow us on

കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 2024-25 അക്കാദമിക വർഷത്തെ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളം, സാൻസ്ക്രിറ്റ് ഫോർ സ്പെഷ്യൽ പർപ്പസ് – ആയുർവേദ എന്നിവയാണ് ഓൺലൈൻ കോഴ്സുകൾ. പ്രായപരിധിയില്ല.

ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളം
🔵മലയാളത്തിൽ എഴുതാനും വായിക്കാനും കഴിയുന്നവർക്ക് അപേക്ഷിക്കാം. കോഴ്സിന്റെ ദൈർഘ്യം 14 ആഴ്ച. 20 മണിക്കൂർ ക്ലാസുണ്ടായിരിക്കും. കോഴ്സ് ഫീസ് രണ്ടായിരം രൂപ. ഏപ്രിൽ 15 മുതൽ ഓൺലൈനായി അപേക്ഷിക്കാം. മെയ് 15വരെ അപേക്ഷകൾ സ്വീകരിക്കും. മെയ് 27ന് കോഴ്സ് ആരംഭിക്കും. ഒക്ടോബര്‍ 15ന് അവസാനിക്കും. ഓൺലൈനായി അപേക്ഷിക്കുന്നതിന http://ssus.ac.in/scol സന്ദർശിക്കുക.

സാൻസ്ക്രിറ്റ് ഫോർ സ്പെഷ്യൽ പർപ്പസ് – ആയുർവേദ
🔵ആറ് മാസമാണ് കോഴ്സിന്റെ ദൈർഘ്യം. കേരള ആരോഗ്യ സർവകലാശാലയിലെ ആയുർവേദ അധ്യാപകർക്ക് അപേക്ഷിക്കാം. ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 29ന് കോഴ്സ് ആരംഭിക്കും. ഒക്ടോബര്‍ 29ന് അവസാനിക്കും. കോഴ്സ് ഫീസ് അയ്യായിരം രൂപ. ഓൺലൈനായി അപേക്ഷിക്കുന്നതിന് http://ssus.ac.in/scol സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0484-2699731.

Follow us on

Related News