പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമിയിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് കോഴ്സ്: അപേക്ഷ മെയ് 9വരെ

Mar 25, 2024 at 4:00 pm

Follow us on

തിരുവനന്തപുരം:അമേഠിയിലെ ‘ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി’ നടത്തുന്ന 3വർഷ എയർക്രാഫ്റ്റ് മെയിന്റനൻസ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 9 ആണ്. https://igrua.gov.in/igrua-entrance വഴി കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. വിമാനങ്ങളുടെ പരിപാലനച്ചുമതല നിർവഹിക്കുന്ന സാങ്കേതിക വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനുള്ള കോഴ്സ് ആണ്. മാത്‌സ്, ഫിസിക്സ് വിഷയങ്ങളിൽ 50ശതമാനം മാർക്കോടെ പ്ലസ്ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. 2000 രൂപയാണ് അപേക്ഷ ഫീസ്. ആകെ 30 സീറ്റ് ഉണ്ട്. 4.5 ലക്ഷം രൂപയാണ് ഫീസ്. ഇത് 3 ഗഡുക്കളായി അടയ്ക്കാം. ആർക്കും ഫീസിളവില്ല. ക്യാംപസിൽ താമസിക്കണം. ഭക്ഷണത്തിനും താമസത്തിനും മാസം 10,000 രൂപയോളം വേറെ നൽകണം. ജൂൺ 3ന് തിരുവനന്തപുരം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഓൺലൈൻ ടെസ്റ്റ്‌ നടത്തും. പ്ലസ്ടു നിലവാരത്തിൽ ജനറൽ ഇംഗ്ലിഷ്, മാത്‌സ്, ഫിസിക്‌സ്, യുക്‌തിചിന്ത, ആനുകാലികസംഭവങ്ങൾ എന്നിവയിലെ ഒബ്‌ജക്‌ടീവ് ചോദ്യങ്ങളടങ്ങിയതാണ് ടെസ്റ്റ്‌. ടെസ്റ്റിൽ വിജയിക്കുന്നവരെ ജൂലൈ 16 മുതൽ റായ് ബറേലിയിൽ നടക്കുന്ന ഇന്റർവ്യൂവിന് ക്ഷണിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ-9696230588

Follow us on

Related News