പ്രധാന വാർത്തകൾ
നവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു 

വിദേശ ഇന്റേൺഷിപ്പോടെ പിജി: സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ പ്രവേശനം

Mar 23, 2024 at 6:00 pm

Follow us on

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എം.ടെക്, എം.എസ്.സി. കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എം.ടെക്. എനർജി സയൻസ് ആന്റ് ടെക്നോളജി, എനർജി സയൻസ് സ്പെഷ്യലൈസേഷനോടെ ഫിസിക്സ്, കെമിസ്ട്രി, മെറ്റിരീയൽ സയൻസ് വിഷയങ്ങളിൽ എം.എസ്സി എന്നിവയാണ് കോഴ്സുകൾ. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദ ഗവേഷണത്തിന് അവസരം നൽകുന്ന പ്രോഗ്രാമുകളിൽ എല്ലാ സെമസ്റ്ററുകളിലും ഇന്റേഷൺഷിപ്പുണ്ട്. എം.ടെക്കിന് ഒരു വർഷവും എം.സ്.സിക്ക് ആറു മാസവും വിദേശ റിസർച്ച് ഇന്റേൺഷിപ്പിനും അവസരം ലഭിക്കും.

സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ ഇതുവരെ പ്രവേശനം നേടിയ മുഴുവൻ വിദ്യാർഥികൾക്കും വിദേശ സർവകലാശാലകളിലോ ഊർജ്ജ വ്യവസായ മേഖലകളിലോ ഗവേണഷ ഫെലോഷിപ്പുകൾ ലഭിച്ചിട്ടുണ്ട്. ഇവരിൽ പലരും നിലവിൽ വിദേശ സർവകലാശാലകളിൽ ഗവേഷണം നടത്തിരവരുന്നു. ഗവേഷണ മികവുള്ളവർക്ക് ഒരു വർഷത്തെ വിദേശ ഇന്റേൺഷിപ്പിനു ശേഷം അതേ സ്ഥാപനങ്ങളിൽ പി.എച്.ഡിക്കും അവസരം ലഭിക്കും.

നാനോസയൻസ് ആന്റ്് നാനോടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, പോളിമർ സയൻസ് എന്നിവയിൽ ഏതിലെങ്കിലും അൻപതു ശതമാനത്തിൽ കുറയാത്ത മാർക്കോടെ എം.എസ്സിയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് എം.ടെക് പ്രോഗ്രാമിന് അപേക്ഷിക്കാം.നാനോസയൻസ് ആൻഡ് നാനോടെക്നോളജി, കെമിക്കൽ എൻജിനിയറിംഗ്, പോളിമർ എൻജിനിയറിംഗ്, പോളിമർ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ, ബയോടെക്നോളജി, മെറ്റീരിയൽ സയൻസ്, മെക്കാനിക്കൽ, സിവിൽ എന്നിവയിൽ ഏതിലെങ്കിലും ബി.ടെക്കോ തത്തുല്യ യോഗ്യതയോ ഉള്ളവരെയും പരിഗണിക്കും.

കെമിസ്ട്രി, ഫിസിക്സ്, മെറ്റീരിയൽ സയൻസ്, നാനോസയൻസ് ആൻഡ് നാനോടെക്നോളജി, പോളിമർ കെമിസ്ട്രി ആൻഡ് റിന്യൂവബിൾ എനർജി എന്നിവയിൽ ബി.എസ്സി. അല്ലെങ്കിൽ ബി.എസ് യോഗ്യതയുള്ളവർക്ക് എം.എസ്സി മെറ്റീരിയൽ സയൻസിന് അപേക്ഷിക്കാം. എം.എസ്സി ഫിസിക്സിനും കെമിസ്ട്രിക്കും അതത് വിഷയങ്ങളിൽ ബിരുദമുള്ളവർക്കാണ് അവസരം.
പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മാർച്ച് 30 വരെ cat.mgu.ac.in വഴി അപേക്ഷ നൽകാം. ഫോൺ-7736997254, 9446882962, വിശദവിവരങ്ങൾ http://sem.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Follow us on

Related News