പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

കെജിറ്റിഇ പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 30വരെ

Mar 14, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങും സംയുക്തമായി ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ പ്രീ-പ്രസ് ഓപ്പറേഷൻ കെജിറ്റിഇ പ്രസ് വർക്ക് കെജിറ്റിഇ പോസ്റ്റ്-പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് 2024-26 കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി എസ്.ഇ.ബി.സി മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591, 2723666) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. അപേക്ഷാ ഫോ 100 രൂപയ്ക്ക് അതാത് സെന്ററിൽ നിന്നും നേരിട്ടും 135 രൂപ മണി ഓർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 24 എന്ന വിലാസത്തിൽ തപാലിലും/ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക്: 0471-2474720, 0471-2467728. വെബ്സൈറ്റ്: http://captkerala.com. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 30.

Follow us on

Related News