പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരംഎൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നുസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

ഇന്ത്യൻ മിലിട്ടറി കോളജ് പ്രവേശനം: അപേക്ഷ ഏപ്രിൽ 15വരെ

Feb 26, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് 2024 ജൂൺ മാസത്തിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ ഒന്നിനാണ് പരീക്ഷ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരീക്ഷക്ക് അപേക്ഷിക്കാം. RIMC പ്രവേശനസമയത്ത് (2025 ജനുവരി 1-ന്) ഏതെങ്കിലും അംഗീകൃത സ്കൂളിൽ 7-ാം ക്ലാസ് പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. 2012 ജനുവരി 2-നും 2013 ജൂലൈ 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. (അതായത് 2025 ജനുവരി 1- ന് അഡ്മിഷൻ സമയത്ത് പതിനൊന്നര വയസ് മുതൽ പതിമൂന്ന് വയസ് വരെ പ്രായമുള്ളവരായിരിക്കണം) അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കില്ല.
പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിൽ അപേക്ഷ നൽകണം. ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികൾക്ക് 555 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷാ ഫോമിന് അപേക്ഷിക്കാം. അപേക്ഷാ സ്പീഡ് പോസ്റ്റിൽ ലഭിക്കും. അപേക്ഷാ ഫോം ലഭിക്കുന്നതിന് ഡിമാന്റ് ഡ്രാഫ്റ്റ് “THE COMMANDANT, RIMC FUND,” DRAWEE BRANCH, HDFC BANK OF BALLUPUR, CHOWK, DEHRADUN, (BANK CODE-1399) UTTARAKHAND എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ “THE COMMANDANT RASHTRIYA INDIAN MILITARY COLLEGE, GARHI CANTT, DEHRADUN, UTTARAKHAND, PIN – 248003” എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഓൺലൈനായി പണമടക്കുന്നതിനുള്ള നിർദേശങ്ങൾ http://rimc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകൾ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിൽ നിന്നും ലഭിക്കുന്ന നിർദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് ഏപ്രിൽ 15നു മുൻപായി ലഭിക്കുന്ന തരത്തിൽ “സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12” എന്ന വിലാസത്തിൽ ഡെറാഡൂൺ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോറം (2 കോപ്പി), പാസ്‌പോർട്ട് വലിപ്പത്തിലുളള 2 ഫോട്ടോകൾ (ഒരു കവറിൽ ഉളളടക്കം ചെയ്തിരിക്കണം), ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകർപ്പുകൾ, സ്ഥിരമായ മേൽവിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (Domicile Certificate), വിദ്യാർഥി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദിഷ്ട അപേക്ഷാ ഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതിയും ഏതു ക്ലാസ്സിൽ പഠിക്കുന്നു എന്നുളളതും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിൽ ഉളളടക്കം ചെയ്തിരിക്കണം, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ 2 പകർപ്പ് ഉളളടക്കം ചെയ്തിരിക്കണം. ആധാർ കാർഡിന്റെ 2 പകർപ്പ് (ഇരുവശവും ഉൾപ്പെടുത്തിയത്) അല്ലാത്ത അപേക്ഷ നിരസിക്കുന്നതാണ്, 9.35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേൽ വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത് എന്നിവ സഹിതം അയക്കണം.

Follow us on

Related News