കൊച്ചി:ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസിനുള്ള സൗജന്യ പരിശീലനം നൽകും. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പ്ലസ് വൺ പാസായതും, പ്ലസ് ടു ക്ലാസ്സിൽ പഠിക്കുന്നതുമായ വിദ്യാർത്ഥികൾക്കാണ് അവസരം. പരിശീലനം ഏപ്രിൽ ഒന്നിന് ആരംഭിക്കും. പട്ടികജാതി / പട്ടിക വർഗ വിഭാഗക്കാർക്ക് 70% സീറ്റും ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ ബി സി/ഒ ഇ സി വിഭാഗത്തിൽപ്പെട്ടവർക്ക് 30% സീറ്റും അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം (ഒ.ബി.സി), എന്നിവയുടെ സർട്ടിഫിക്കറ്റ്, പ്ലസ് ടു പഠനം തെളിയിക്കുന്ന രേഖ എന്നിവ സഹിതം മാർച്ച് 25 നു മുൻപ് രക്ഷിതാവിനോടൊപ്പം ഹാജരാകണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. വിശദവിവരങ്ങൾക്ക് : 0484-2623304.
2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2025-27 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ്...









