തിരുവനന്തപുരം:കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് സൗജന്യമായി ലാപ്‌ടോപ് വിതരണം ചെയ്യുന്നു. 2023-24 അധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് എം.ബി.ബി.എസ്, എൻജിനിയറിങ്, എം.സി.എ, എം.ബി.എ, എം.എസ്‌സി നഴ്സിങ്, ബി.എസ്‌സി നഴ്സിങ്, ബി.ഡി.എസ്. ബി.ഫാം, എം.ഫാം, ഫാം-ഡി, ബി.എസ്‌സി ഫോറസ്ട്രി, എം.എസ്‌സി അഗ്രികൾച്ചർ, ബി.എസ്‌സി അഗ്രികൾച്ചർ, എം.വി.എസ്‌സി, ബി.വി.എസ്‌സി, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, എൽ.എൽ.ബി, എൽ.എൽ.എം, ഓൾ പോസ്റ്റ് ഡോക്ടറൽ ഡിഗ്രി കോഴ്സുകൾ പഠിക്കുന്നവർക്കാണ് ലാപ്‌ടോപ് വിതരണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 16. അപേക്ഷയും മറ്റ് വിവരങ്ങളും എല്ലാ ജില്ലാ ഓഫീസുകളിലും http://kmtwwfb.org യിലും ലഭിക്കും.
2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2025-27 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ്...









