തേഞ്ഞിപ്പലം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എൽ.ഡി.സി. പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി കാലിക്കറ്റ് സർവകലാശാലാ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ബ്യൂറോ പരീക്ഷാ പരിശീലനം നൽകുന്നു. 30 ദിവസത്തെ സൗജന്യ പരീക്ഷാ പരിശീലനമാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പേര്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, ഫോൺ നമ്പർ, വാട്സാപ്പ് നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ ഫെബ്രുവരി 14നു മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കുക. ഫോൺ:- 9388498696,7736264241.
തിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശം
തിരുവനന്തപുരം:മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ...