പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനത്തിനും ഒന്നാം ക്ലാസ് പ്രവേശനത്തിനും പ്രത്യേകം സർക്കുലറും സമയക്രമവും പുറത്തിറക്കുംസിബിഎസ്‌ഇ ബോർഡ്‌ പരീക്ഷകൾക്ക് ഇന്ന് തുടക്കം: ഇനി പരീക്ഷക്കാലംനഴ്‌സിങ് ഹോസ്റ്റലിലെ റാഗിങ്: കോളജ് പ്രിന്‍സിപ്പലിനും അസി. പ്രഫസർക്കും സസ്‌പെന്‍ഷൻഗാന്ധിനഗർ ഗവ.നഴ്സിങ് കോളജിൽ നടന്ന ക്രൂരമായ റാഗിങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറക്കില്ല: മന്ത്രി വി. അബ്ദുറഹ്മാൻഹയർ സെക്കന്ററി പരീക്ഷകളുടെ സമയത്തിൽ നേരിയമാറ്റം: സമയമാറ്റം വെള്ളിയാഴ്ച്ചകളിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ശാസ്ത്രത്തിൽ അടിത്തറ നൽകാൻ ‘ഫിഗറിങ് ഔട്ട് മണി മാറ്റേഴ്‌സ്’സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽസിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ അപേക്ഷ തീയതി നീട്ടി നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം 

പരീക്ഷാഫലങ്ങൾ, പ്രൊജക്റ്റ് സമർപ്പണം, പുനഃപ്രവേശന അപേക്ഷ, ഹാൾടിക്കറ്റ്

Feb 6, 2024 at 3:30 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ ബി.എ. / ബി.എസ് സി. / ബി.കോം. (2018 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ അവരുടെ പ്രൊജക്റ്റ് വർക്കുകൾ ആറാം സെമസ്റ്റർ സെമസ്റ്റർ പരീക്ഷാ രജിസ്‌ട്രേഷൻ പ്രിന്റൗട്ട് സഹിതം 25-ന് മുൻപായി നേരിട്ടോ തപാൽ മുഖേനയോ വിദൂര വിദ്യാഭ്യാസ വിഭാഗം കാര്യാലയത്തിൽ ലഭ്യമാക്കേണ്ടാതാണ്. വിലാസം:- ദി ഡയറക്ടർ, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., പിൻ – 673 635, ഫോൺ:- 0494 2400288, 2407356.

പുനഃപ്രവേശന അപേക്ഷ
കാലിക്കറ്റ് സർവകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിഭാഗത്തിനു കീഴിൽ എം.എ. അറബിക്, എം.എ. ഇക്കണോമിക്സ്, എം.എ. ഹിസ്റ്ററി, എം.എ. ഹിന്ദി, എം.എ. ഫിലോസഫി, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എ. സംസ്‌കൃതം, എം.എ. സോഷ്യോളജി, എം.കോം., എം.എസ് സി. മാത്തമാറ്റിക്സ് എന്നീ പി.ജി. പ്രോഗ്രാമുകൾക്ക് 2020-ൽ പ്രവേശനം നേടി മൂന്നാം സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർ പഠനം നടത്താൻ കഴിയാത്തവർക്ക് പ്രസ്തുത പ്രോഗ്രാമിന്റെ 2022 (ഡിസ്റ്റൻസ് മോഡ്) പ്രവേശനത്തിൻ്റെ ഒപ്പം പ്രൈവറ്റ് രജിസ്‌ട്രേഷൻ മോഡിൽ നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനം നേടി പഠനം തുടരാവുന്നതാണ്. പുനഃപ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഒറിജിനൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റിന്റെയും കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ് / മാർക്ക്‌ ലിസ്റ്റുകളുടെയും ഒറിജിനലും പകർപ്പുകളും, മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെ ശരി പകർപ്പ്, സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ നൽകിയ ഐഡന്റിറ്റി കാർഡ്, പുനഃപ്രവേശന ഫീസായ ₹815/- രൂപ അടവാക്കിയ ചലാൻ രസീത് എന്നിവ സഹിതം സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷനിൽ നേരിട്ട് വന്ന് പുനഃപ്രവേശം നേടാവുന്നതാണ്. പിഴ കൂടാതെ ഫെബ്രുവരി 14 വരെയും 100/- രൂപ പിഴയോടെ 19 വരെയും 500/- രൂപ അധിക പിഴയോടെ 24 വരെയും പുനഃപ്രവേശനം നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ:- 0494 2400288, 2407356.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി – ഹാൾടിക്കറ്റ്
സർവകലാശാലാ ക്യാമ്പസിൽ 14-ന് തുടങ്ങുന്ന ആറാം സെമസ്റ്റർ ബി.എ. / ബി. എസ് സി. / ബി.സി.എ. / ബി.കോം. / ബി.ബി.എ. (CCSS-UG 2009 മുതൽ 2013 വരെ പ്രവേശനം) ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. (CBCSS-UG 2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News