തിരുവനന്തപുരം:എസ്ആർസി കമ്മ്യൂണിറ്റി കോളജിൽ ജനുവരി സെക്ഷനിൽ ആരംഭിക്കുന്ന ഒരുവർഷ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷ നൽകാൻ. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് കോണ്ടാക്ട് ക്ലാസ്സുകളും പ്രാക്ടിക്കലുകളും, ഇന്റേൺഷിപ്പും, ടീച്ചിംഗ് പ്രാക്ടീസും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. പ്ലസ്ടു/ഏതെങ്കിലും ടീച്ചർ ട്രെയിനിംഗ് കോഴ്സ്/ ഏതെങ്കിലും ഡിപ്ലോമ ആണ് യോഗ്യത. ഒരു വർഷത്തെ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവർക്ക് നിബന്ധനകൾക്ക് വിധേയമായി അഡ്വാൻസ് ഡിപ്ലോമയുടെ രണ്ടാം വർഷ കോഴ്സിലേക്ക് ലാറ്ററൽ എൻട്രി സൗകര്യം ലഭ്യമാണ്. http://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: http://srccc.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയിതി ഫെബ്രുവരി 15.
രാജീവ്ഗാന്ധി സെന്ററിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ നവംബർ 20വരെ
തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള...