തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ ഓട്ടോണോമസ് / അഫിലിയേറ്റഡ് കോളേജുകളിൽ റഗുലർ ബിരുദപഠനം മുടങ്ങിയവർക്ക് എസ്ഡിഇയിൽ തുടർപഠനം നടത്താൻ അവസരം. ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. ഇക്കണോമിക്സ് / ബി.എ. ഹിസ്റ്ററി / ബി.എ. പൊളിറ്റിക്കൽ സയൻസ് / ബി.എ. ഫിലോസഫി / ബി.എ. സോഷ്യോളജി / ബി.കോം / ബി.ബി.എ. (CUCBCSS & CBCSS) 2018 മുതൽ 2022 വരെ പ്രവേശനം നേടി മൂന്നാം സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വിദൂര വിദ്യാഭ്യാസ വിഭാഗം വഴി നാലാം സെമസ്റ്ററിൽ (CBCSS-UG 2022 പ്രവേശനം) പ്രവേശനം നേടി പഠനം തുടരാവുന്നതാണ്. പ്രവേശനത്തിന് ഓൺലൈൻ ആയി പിഴ കൂടാതെ ഫെബ്രുവരി 5 വരെയും 100/- രൂപ പിഴയോടെ ഫെബ്രുവരി 9 വരെയും 500/- രൂപ അധിക പിഴയോടെ ഫെബ്രുവരി 13 വരെയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ:- 0494 2400288, 2407356.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...