തിരുവനന്തപുരം:ഡിസംബർ 29, 30 തീയതികളിൽ നടന്ന കെ-ടെറ്റ് പരീക്ഷയുടെ ഫലം വൈകുന്നത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നു. കെ-ടെറ്റ് ഫലം വൈകുന്നത് എൽപിഎസ്എ, യുപിഎസ്എ പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുമെന്നാണ് ഉദ്യോഗാർഥികളുടെ ആശങ്ക. എൽപിഎസ്എ, യുപിഎസ്എ പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ജനുവരി 31ആണ്. ഈ പരീക്ഷകൾക്ക് അപേക്ഷിക്കാൻ കെ.ടെറ്റ് യോഗ്യത വേണം. ഫലം വൈകിയാൽ ഒട്ടേറെ ഉദ്യോഗാർഥികൾക്ക് അപേക്ഷ നൽകാൻ കഴിയില്ല. ഈ വർഷത്തെ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗാർഥികൾ എൽപി, യുപി പരീക്ഷകൾക്ക്ർ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.
കെ-ടെറ്റ് ഫലം വയ്ക്കുന്ന സാഹചര്യത്തിൽ
എൽപിഎസ്എ, യുപിഎസ്എ പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി തീയതി നീട്ടിനൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2025-27 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ്...









