കണ്ണൂർ:അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ മേഴ്‌സി ചാൻസ് (ഒക്ടോബർ 2023) പരീക്ഷകൾക്ക് പിഴയില്ലാതെ 05.01.2024 മുതൽ 15.01.2024 വരെയും പിഴയോടുകൂടി 17.01.2024 വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസ് അടച്ച് റീ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ടൈംടേബിൾ
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും 31.01.2024 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംബിഎ (റെഗുലർ/ സപ്ലിമെന്ററി – മേഴ്‌സി ചാൻസ് ഉൾപ്പെടെ) ഒക്ടോബർ 2023, യഥാക്രമം 06.02.2024, 07.02.2024 തീയതികളിൽ ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന്, രണ്ട് വർഷ ബിരുദാനന്തര ബിരുദം (സപ്ലിമെന്ററി) ജൂൺ 2023 എന്നീ പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.