പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം 28ന്

Dec 26, 2023 at 1:30 pm

Follow us on

തിരുവനന്തപുരം:മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനു ശേഷം നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായി നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടത്തും. ഡിസംബർ 28 ഉച്ചയ്ക്ക് 2.00 മണിവരെ അതത് കോളേജുകളിലാണ് അലോട്മെന്റ്. സർക്കാർ/ സ്വാശ്രയ കോളേജുകളിൽ 2023 ലെ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ കോ ഓപ്പറേഷൻ & ബാങ്കിങ്/ ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോസുകളിലാണ് പ്രവേശനം. നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് അർഹതയുള്ള വിദ്യാർത്ഥികളുടെ ലിസ്റ്റും, ഒഴിവ് സംബന്ധിച്ച വിവരങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദമായ വിജ്ഞാപനത്തിനും, മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

Follow us on

Related News