തേഞ്ഞിപ്പലം:വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എ. ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, എം.എ. ഇക്കണോമിക്‌സ് (സി.സി.എസ്.എസ്.) ഏപ്രില്‍ 2023 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
ഹാള്‍ടിക്കറ്റ്
ജനുവരി അഞ്ചിന് തുടങ്ങുന്ന വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ്. 2019-22 പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്, ബി.എ., ബി.എസ് സി., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ (സി.യു.സി.ബി.സി.എസ്.എസ്. 2018 പ്രവേശനം) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023, ബി.എ. മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ്. 2019-2020 പ്രവേശനം) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022 പരീക്ഷകള്‍ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ രജിസ്‌ട്രേഷന്‍
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023 പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 26 മുതല്‍ വീണ്ടും നല്‍കും. പിഴയില്ലാതെ ജനുവരി അഞ്ച് വരെയും 180 രൂപ പിഴയോടെ ഒമ്പത് വരെയും അപേക്ഷിക്കാം. പരീക്ഷ ഫെബ്രുവരി 19-ന് തുടങ്ങും.
പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്. (2000 മുതല്‍ 2003 വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷ ഫെബ്രുവരി അഞ്ചിന് നടക്കും. പരീക്ഷാ കേന്ദ്രം: ടാഗോര്‍ നികേതന്‍, കാലിക്കറ്റ് സര്‍വകലാശാല.
സര്‍വകലാശാലാ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷ്ണല്‍ സ്ട്രീം) ഡിസംബര്‍ 2023 പരീക്ഷ ജനുവരി 22-ന് തുടങ്ങും.