പ്രധാന വാർത്തകൾ
സംസ്ഥാന സ്‌കൂൾ കലോത്സവം: ഈ വർഷം മുതൽ തദ്ദേശീയ കലാരൂപങ്ങളുംഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള: 17 സ്റ്റേഡിയങ്ങളിൽ രാപ്പകൽ മത്സരങ്ങൾകേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടിറീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്: സർട്ടിഫിക്കറ്റ് കോഴ്സ്പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അവസരംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്പിജി ഹോമിയോ, ആയുർവേദ കോഴ്‌സ് : രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്വിദേശ പഠനത്തിന് സ്കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

സംസ്കൃത സ‍ർവകലാശാല പിഎച്ച്ഡി പ്രവേശനപരീക്ഷ, എംജി സർവകലാശാല പരീക്ഷാഫലം, പരീക്ഷാ അപേക്ഷ

Dec 19, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഈ അധ്യയന വർഷം പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്ത ഒഴിവുകളിലേയ്ക്കുളള പിച്ച്. ഡി. പ്രവേശന പരീക്ഷ ഡിസംബർ 20ന് രാവിലെ 10ന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. 21ന് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിക്കും. ജനുവരി ഒന്നിന് അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

എംജി പരീക്ഷാഫലം
ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന എംജി സർവകലാശാല ബി.എഡ് സ്പെഷ്യല്‍ എജ്യുക്കേഷന്‍ ഒന്നാം സെമസ്റ്റര്‍ ഇന്‍റലക്ച്വല്‍ ഡിസെബിലിറ്റി, ലേണിംഗ് ഡിസെബിലിറ്റി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജനുവരി മൂന്നുവരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

പരീക്ഷ അപേക്ഷ
എംജി സർവകലാശാല ആറാം സെമസ്റ്റര്‍ ഐഎംസിഎ(2020 അഡ്മിഷന്‍ റെഗുലര്‍, 2019, 2018, 2017 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) ഡിഡിഎംസിഎ(2016 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2014, 2015 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷയ്ക്ക് ജനുവരി ആറു വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ജനുവരി എട്ടിന് ഫൈനോടു കൂടിയും ഒന്‍പതിന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

ആറാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎസ്സി(ബേസിക് സയന്‍സ്-സ്റ്റാറ്റിസ്റ്റിക്സ്,കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിസന്‍സ് ആന്‍റ് മെഷീന്‍ ലേണിംഗ്, ഇന്‍റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ്,(2020 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകള്‍ക്ക് ജനുവരി അഞ്ചുവരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. പിഴയോടു കൂടി ജനുവരി ആറിനും സൂപ്പര്‍ ഫൈനോടു കൂടി ജനുവരി എട്ടിനും അപേക്ഷ സ്വീകരിക്കും.

Follow us on

Related News