പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

എംജി പരീക്ഷാ തീയതി, വൈവ വോസി, പ്രാക്ടിക്കല്‍ പരീക്ഷകൾ

Dec 6, 2023 at 5:00 pm

Follow us on

കോട്ടയം: എംജി ഒന്നാം സെമസ്റ്റര്‍ എംഎ(എച്ച്.ആര്‍.എം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2022, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) എം.എച്ച്.ആര്‍.എം(2020 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി നാലു മുതല്‍ നടക്കും. ഡിസംബര്‍ 15 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. പിഴയോടുകൂടി ഡിസംബര്‍ 18 വരെയും സൂപ്പര്‍ ഫൈനോടുകൂടി 19നും അപേക്ഷ സ്വീകരിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാശാലാ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ആന്‍റ് ജേണലിസം(2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019, 2018 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്-ന്യൂ സ്കീം ഒക്ടോബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 14, 15 തീയതികളില്‍ കോളജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ് (ന്യൂ സ്കീം 2021 അഡ്മിഷന്‍ റെഗുലര്‍, 2017-2020 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്- ഒക്ടോബര്‍ 2023) ബി.എ മോഹിനിയാട്ടം, മ്യൂസിക് വയലിന്‍(കോര്‍ ആന്‍റ് ഓപ്പണ്‍ കോഴ്സ്) എന്നിവയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 12 മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജ് ഓഫ് മ്യൂസിക് ആന്‍റ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ഈ വര്‍ഷം ഒക്ടോബറില്‍ നടന്ന നാലാം സെമസ്റ്റര്‍ ഐ.എം.സി.എ(2020 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 19മുതല്‍ അതത് കോളജുകളില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ് (സി.ബി.സി.എസ്-2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019, 2018, 2017 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 19 മുതല്‍ എടത്തല എം.ഇ.എസ് കോളജില്‍ നടക്കും.

വൈവ വോസി
നാലാം സെമസ്റ്റര്‍ എം.കോം പ്രൈവറ്റ് രജിസ്ട്രേഷന്‍(2021 അഡ്മിഷന്‍ റെഗുലര്‍, ജൂണ്‍ 2023) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഡിസംബര്‍ 18 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍

Follow us on

Related News