കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാല ബിരുദ, ബിരുദാനന്തര തലങ്ങളിലായി 12 പുതിയ കോഴ്സുകൾക്ക്
പുതിയ പ്രൈവറ്റ് രജിസ്ട്രേഷന്‍ അപേക്ഷ ക്ഷണിച്ചു. ഇതില്‍ എട്ടെണ്ണം ബിരുദ കോഴ്സുകളും നാലെണ്ണം ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക് എന്നീ ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍ ബി.എ കോഴ്സുകളും ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി ബി.എ കോഴ്സുകളുമാണ് ബിരുദതലത്തിലുള്ളത്.
ബിരുദാനന്ത തലത്തില്‍ ഇംഗ്ലീഷ്, മലയാളം ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍ എം.എ കോഴ്സുകള്‍ക്കും ഹിസ്റ്ററി, സോഷ്യോളജി എം.എ കോഴ്സുകള്‍ക്കും അപേക്ഷിക്കാം.
പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 15വരെ നീട്ടിയിട്ടുണ്ട്. പിഴയോടു കൂടി ഡിസംബര്‍ 16 മുതല്‍ 31 വരെയും സൂപ്പര്‍ ഫൈനോടു കൂടി ജനുവരി ഒന്നു മുതല്‍ 15 വരെയും അപേക്ഷകള്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

KEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണം
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്, ഫാർമസി...