പ്രധാന വാർത്തകൾ
പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരം

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് പദ്ധതി: അപേക്ഷ 25വരെ

Nov 26, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:ഒബിസി വിഭാഗത്തിൽപ്പെട്ട നഴ്സിങ് വിദ്യാർത്ഥികൾക്ക് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിങ് പഠനം പൂർത്തീകരിച്ച് രണ്ടു വർഷം പൂർത്തിയായിട്ടില്ലാത്ത ഉദ്യോഗാർഥികൾക്കും, ബി.എസ്.സി നഴ്‌സിങ് നാലാം വർഷം പഠിക്കുന്ന വിദ്യാർഥികൾക്കും IELTS/TOEFL/OET/NCLEX (International English Language Testing System/ Test of English as a Foreign Language/ Occupational English Test/ National Council Licensure Examination തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകളുടെ പരിശീലനത്തിന് ഓൺലൈൻ അപേക്ഷ നൽകാം. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന പദ്ധതിയാണിത്. http+//egrantz.kerala.gov.in എന്ന സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിജ്ഞാപനം http://egrantz.kerala.gov.in, http://bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 23.

Follow us on

Related News