പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

നാലുവർഷ ബിരുദ കോഴ്സ്: കണ്ണൂർ സർവകലാശാലയുടെ പരിശീലന ശില്പശാല

Nov 18, 2023 at 5:00 pm

Follow us on

കണ്ണൂർ:സർവകലാശാലയിലെ നാലുവർഷ ബിരുദ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട പരിശീലന പരിപാടി കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ നടന്നു. കണ്ണൂർ സർവകലാശാലയ്ക്കു കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കണ്ണൂർ ജില്ലയിലെ കോളേജുകളിലെ പ്രിൻസിപ്പാൾമാർ, മാനേജർമാർ, അധ്യാപകർ, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ്‌ ഏന്നിവർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രൊ വൈസ് ചാൻസലർ പ്രൊഫ. സാബു എ നിർവഹിച്ചു. സർവകലാശാലാ സിന്റിക്കേറ്റംഗവും നാലുവർഷ ബിരുദ ബിരുദ പ്രോഗ്രാം കോർ കമ്മിറ്റി കൺവീനറുമായ പ്രമോദ് വെള്ളച്ചാൽ ‘ ഫോർ ഇയർ യു ജി പ്രോഗ്രാം; കോണ്ടെക്സ്റ്റ് ആന്റ് പാരമീറ്റേഴ്സ് ഓഫ് ഫൗണ്ടേഷൻ കോഴ്‌സസ് എന്ന വിഷയത്തിലും സർവകലാശാലാ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെൽ ഡയറക്ടർ പ്രൊഫ. അനിൽ രാമചന്ദ്രൻ ഫോർ ഇയർ യു ജി പ്രോഗ്രാം; റെഗുലേഷൻ ആന്റ് കരിക്കുലം എന്ന വിഷയത്തിലും ക്ലാസുകൾ കൈകാര്യം ചെയ്തു. സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിന്റിക്കേറ്റംഗം ഡോ. ടി പി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സിന്റിക്കേറ്റംഗം ഡോ. കെ ടി ചന്ദ്രമോഹൻ, സർവകലാശാലാ യൂണിയൻ ചെയർപേഴ്‌സൺ അഖില ടി പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സിന്റിക്കേറ്റംഗം ഡോ. രാഖി രാഘവൻ നന്ദി പറഞ്ഞു.

Follow us on

Related News