പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പാരാമെഡിക്കൽ ഡിഗ്രി സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 13ന്

Nov 10, 2023 at 8:00 pm

Follow us on

തിരുവനന്തപുരം:ഈ അദ്ധ്യയന വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അവസാനഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് എൽബിഎസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നവംബർ 13ന് നടക്കും. രാവിലെ 10നാണ് അലോട്മെന്റ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ https://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള എൽബിഎസ് സെന്ററുകളിൽ നേരിട്ട് ഹാജരായി ഈ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം നിർദ്ദിഷ്ട ഫീസ് അന്നേദിവസം തന്നെ ഒടുക്കേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ചവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് കോളേജുകളിൽ 2023 നവംബർ 14, 15, തീയതികളിൽ പ്രവേശനം നേടേണ്ടതാണ്. മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിച്ച അപേക്ഷകർ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് നിലവിൽ പ്രവേശനം ലഭിച്ച കോളേജിൽ നിന്നും പുതിയ നിരാക്ഷേപപത്രം(NOC) നിർബന്ധമായും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363,364.

Follow us on

Related News