കോട്ടയം:മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ യുജിസി-നെറ്റ്, ജെആർഎഫ് പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനം ആരംഭിച്ചു.
രണ്ടാഴ്ച്ചത്തെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം സിൻഡിക്കേറ്റ് അംഗം ഡോ. ബിജു പുഷ്പൻ നിർവഹിച്ചു.
എംപ്ലോയ്‌മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മേധാവി ഡോ. രാജേഷ് മണി അധ്യക്ഷനായി.
എംപ്ലോയ്‌മെൻറ് ഓഫീസർ(വൊക്കേഷണൽ ഗൈഡൻസ്) പി.ടി. ഗോപകുമാർ,എംപ്ലോയ്‌മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഉപമേധാവി ജി.വിജയകുമാർ, റോണി കൃഷ്ണൻ, പി.യു. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽ
തിരുവനന്തപുരം: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ....