പ്രധാന വാർത്തകൾ
മാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനംസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞുവോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവുംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ: അവസാന തീയതി നീട്ടിഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ: പരീക്ഷ ഡിസംബറിൽവിവിധ തസ്തികകളിലെ നിയമനത്തിനുള്ള അഭിമുഖത്തിന്റെ തീയതികൾ PSC പ്രഖ്യാപിച്ചുസ്‌കൂളുകൾ അനുവദിക്കണമെന്ന സുപ്രീംകോടതി വിധി: പുന:പരിശോധനാ ഹർജി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രി

കണ്ണൂർ സർവകലാശാലയുടെ പ്രായോഗിക പരീക്ഷകൾ, പരീക്ഷാ ടൈംടേബിൾ, ഹാൾടിക്കറ്റ്

Nov 7, 2023 at 4:30 pm

Follow us on

കണ്ണൂർ:നാലാം സെമസ്റ്റർ ബി ബി എ (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ, 2023 നവംബർ 9 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കുന്നതാണ്.

നാലാം സെമസ്റ്റർ ബി എ എക്കണോമിക്സ് (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ / സപ്ലിമെന്ററി ) ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ, 2023 നവംബർ 9 ന് ശ്രീനാരായണ കോളേജ് ഓഫ് മാനേജ്‍മെന്റ് സ്റ്റഡീസ്- പെരിയ , സർ സയ്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് – തളിപ്പറമ്പ് എന്നീ കേന്ദ്രങ്ങളിൽ വച്ച് നടക്കുന്നതാണ്. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്
കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് , മഞ്ചേശ്വരം ക്യാമ്പസ്സിലെ ത്രിവത്സര എൽ എൽ ബി രണ്ടാംണ് സെമസ്റ്റർ (റെഗുലർ), മെയ് 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല ഐ ടി പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് & അനലിറ്റിക്സ്, (റെഗുലർ/ സപ്ലിമെന്ററി), മെയ് 2023 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Follow us on

Related News