തിരുവനന്തപുരം:കേരളസർവകലാശാല 2023 നവംബർ 6, 7, 8 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി.എസ്.സി. ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328), ജൂലൈ 2023 പ്രാക്ടിക്കൽ (ഫിസിക്സ് പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2023 നവംബർ 6, 7, 8 തീയതികളിൽ നടത്താനിരുന്ന അവസാന വർഷ ബി.എച്ച്.എം.എസ് (1982 സ്കീം – മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും നവംബർ 15, 18, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നു. നവംബർ 9 ലെ പരീക്ഷയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ പുനക്രമീകരിച്ചു
കേരളസർവകലാശാല 2028 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.പി.എ. മ്യൂസിക് (വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 2023 നവംബർ 13 മുതൽ നവംബർ 17 വരെ പുനഃക്രമീകരിച്ചിരിക്കുന്നു.
പരീക്ഷാഫലം
കേരളസർവകലാശാല വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 2023 ഫെബ്രുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. എക്കണോമിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യ നിർണ്ണയത്തിനും 2023 നവംബർ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2023 ഒക്ടോബറിൽ നടത്തിയ ജർമ്മൻ B1 (Deutsch B1) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 നവംബർ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2023 ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബി.ടെക്. 2018 സ്കീം (ഇംപ്രൂവ്മെന്റ് – 2019 അഡ്മിഷൻ & സപ്ലിമെന്ററി – 2018 അഡ്മിഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യ നിർണ്ണയത്തിനും 2023 നവംബർ 14വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
കേരളസർവകലാശാല 2023 ജനുവരിയിൽ ഒന്നാം വർഷ എം.എ. ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ, ആമ്പൽ സ്കീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 നവംബർ 18 വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ ഹാൾടിക്കറ്റുമായി ഇ.ജി II (രണ്ട്) സെക്ഷനിൽ നിന്ന് 2023 നവംബർ 15 മുതൽ കൈപ്പറ്റാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവ
കേരളസർവകലാശാല 2023 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.പി.എ. മ്യൂസിക് (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 2023 നവംബർ 20 മുതൽ നവംബർ 24 വരെ തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.