തിരുവനന്തപുരം:കേരളത്തിലെ ഗവൺമന്റ് ഹോമിയോ കോളജുകളിലെ 2023-24 ലെ പി.ജി ഹോമിയോ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നവംബർ രണ്ടിനു പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് ലഭിച്ച പരാതികൾ പരിശോധിച്ചശേഷമാണ് അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ നവംബർ ഒൻപതിനകം അതതു കോളജുകളിൽ ഹാജരായി പ്രവേശനം നേടണം. വിശദവിവരങ്ങൾ http://cee.kerala.gov.in ൽ ലഭിക്കും. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം:കേരളത്തെ വിജ്ഞാനസമൂഹമാക്കി പരിവർത്തനപ്പെടുത്താനും...