കണ്ണൂർ:സർവകലാശാലയിൽ കൂടുതൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ പ്രോഗ്രാമുകൾക്ക് അവസരം. ഈ അധ്യയന വർഷം ആദ്യം വിജ്ഞാപനം ചെയ്ത ബി കോം (മാർക്കറ്റിങ്), ബി എ പൊളിറ്റിക്കൽ സയൻസ്/ കന്നഡ/ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി/ ഉർദു & ഇസ്ലാമിക് ഹിസ്റ്ററി എന്നീ ബിരുദ പ്രോഗ്രാമുകൾക്കും എം എ ഡിവെലപ്മെന്റ് ഇക്കണോമിക്സ്, എം കോം എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി), ബി കോം അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും പുറമെ ബി കോം (കോ-ഓപ്പറേഷൻ), ബി ബി എ, ബി എ മലയാളം/ ഇംഗ്ലിഷ്/ ഇക്കണോമിക്സ്/ ഹിസ്റ്ററി/ അഫ്സൽ-ഉൽ-ഉലമ എന്നീ ബിരുദ പ്രോഗ്രാമുകൾക്കും എം എ അറബിക്/ ഇംഗ്ലിഷ്/ ഇക്കണോമിക്സ്/ ഹിസ്റ്ററി എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കുമാണ് ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നത്. മുൻവർഷങ്ങളിൽ നടത്തിയ എല്ലാ പ്രൈവറ്റ് രജിസ്‌ട്രേഷൻ പ്രോഗ്രാമുകളിലും ഈ വർഷവും അപേക്ഷ സ്വീകരിക്കണമെന്ന സിന്റിക്കേറ്റ് തീരുമാനത്തിന്റെ ഭാഗമായാണ് കൂടുതൽ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നൽകുന്നത്. ഒക്ടോബർ 19 ന് സർവകലാശാലാ ആസ്ഥാനത്ത് ചേർന്ന സിന്റിക്കേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ വിജ്ഞാപനം ചെയ്ത എല്ലാ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കുന്നതിനുള്ള തീയതി 20.11.2023 (തിങ്കളാഴ്ച) വരെ നീട്ടിയിട്ടുണ്ട്. അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും 24.11.2023ന് (വെള്ളിയാഴ്ച) വൈകിട്ട് നാലുമണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...