പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കേരളത്തിൽ ബിഫാം സീറ്റുകൾ ഒഴിവ്: സ്പോട്ട് അഡ്‌മിഷൻ

Nov 2, 2023 at 7:00 pm

Follow us on

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ഫാർമസി (ബി.ഫാം) കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനായി നടന്ന കേന്ദ്രീകൃത ഓൺലൈൻ അലോട്ട്‌മെന്റുകൾക്ക് ശേഷവും സർക്കാർ ഫാർമസി കോളജുകളിലും സ്വാശ്രയ കോളജുകളിലും സീറ്റുകൾ ഒഴിവുണ്ട്. ഇതിൽ സർക്കാർ ഫാർമസി കോളജുകളിലെ ഒഴിവുള്ള സീറ്റുകൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ മുഖേനയും സ്വാശ്രയ ഫാർമസി കോളജുകളിലെ ഒഴിവുകൾ അതത് കോളജുകൾ മുഖേനയും നികത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച ബി.ഫാം 2023 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവരിൽ സർക്കാർ ഫാർമസി കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ മെഡിക്കൽ വിദ്യാഭ്യസ ഡയറക്ടറേയും സ്വാശ്രയ ഫാർമസി കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അതത് കോളജുമായും ബന്ധപ്പെടണം. ഒഴിവുള്ള സീറ്റുകൾ സംബന്ധിച്ച വിവരങ്ങൾക്കും മറ്റ് വിശദാംശങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

Follow us on

Related News