കണ്ണൂർ:അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും നാലാം സെമസ്റ്റർ എം സി എ /എം സി എ ലാറ്ററൽ എൻട്രി (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) മെയ് 2023 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 08 /11 / 2023 വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം. മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ കോളേജ് മുഖാന്തിരം പിന്നീട് വിതരണം ചെയ്യുന്നതാണ്.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബി കോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ) റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ ഒക്ടോബർ 30, 31 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2023 ) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 28 വരെ നീട്ടി.
കണ്ണൂർ സർവകലാശാല എൻ എസ് എസ് സെല്ലിന് പ്രത്യേക പുരസ്കാരം
ഈ വർഷത്തെ കേരള സംസ്ഥാന എൻ എസ് എസ് അവാർഡ്‌സിൽ കണ്ണൂർ സർവകലാശാല എൻ എസ് എസ് സെല്ലിന് പ്രത്യേക പുരസ്കാരം. സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയത് കണക്കിലെടുത്താണ് പുരസ്കാരം. തൃശൂർ വിമല കോളേജിൽ വച്ചുനടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ കയ്യിൽ നിന്നും കണ്ണൂർ സർവകലാശാല എൻ എസ് എസ് കോർഡിനേറ്റർ ഡോ. ടി പി നഫീസ ബേബി പുരസ്‌കാരം ഏറ്റുവാങ്ങി.