തിരുവനന്തപുരം:കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (ഐ.എ.വി) വൈറോളജി സംബന്ധമായ വിഷയങ്ങളിൽ ഗവേഷണത്തിന് (പി.എച്ച്.ഡി) സൗകര്യം. റീജിയണൽ സെന്റർ ഫോർ ബയോടെക്നോളജി (ആർ.സി.ബി) ഫരീദാബാദ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) എന്നീ യൂണിവേഴ്സിറ്റികളുമായി, ഐ.എ.വി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഗവേഷണത്തിനുള്ള പരമാവധി കാലാവധി അഞ്ച് വർഷമാണ്. ഗവേഷണം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അഫിലിയേറ്റ് ചെയ്ത യൂണിവേഴ്സിറ്റിയുടെ ബിരുദം ലഭിക്കും.
ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം.ബി.ബി.എസ്/ബി.ഡി.എസ് ബിരുദം ആണ് ഗവേഷണ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷകർക്ക് Joint CSIR/UGC-NET, DBT/ICMR JRF അല്ലെങ്കിൽ തത്തുല്യമായ ഫെലോഷിപ്പ് ഉണ്ടായിരിക്കണം. അപേക്ഷ അയക്കാനുള്ള അവസാന തീയതി നവംബർ 20. അപേക്ഷ ഫോമും കൂടുതൽ വിവരങ്ങളും http://iav.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2025-27 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ്...









