തിരുവനന്തപുരം:യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ-നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് (UGC- NET) രജിസ്റ്റർ ചെയ്യാനുള്ള സമയം ഒക്ടോബർ 28ന് അവസാനിക്കും. വിദ്യാർത്ഥികൾക്ക് http://ugcnet.nta.ac.in വഴി രജിസ്റ്റർ ചെയ്യാം. ഒക്ടോബർ 29നകം പരീക്ഷാ ഫീസ് സമർപ്പിക്കാം. അപേക്ഷയിൽ തിരുത്തൽ വരുത്താൻ ഒക്ടോബർ 31വരെ സമയം ഉണ്ട്. തിരുത്തൽ 30ന് ആരംഭിച്ച് 31ന് അവസാനിക്കുകയും ചെയ്യും.
പ്രധാന തീയതികൾ
🔵ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി: ഒക്ടോബർ 28, 2023
🔵തിരുത്തൽ വിൻഡോ ടൈം ലൈൻ: 2023 ഒക്ടോബർ 30 മുതൽ 31 വരെ
🔵UGC NET ഡിസംബർ 2023 അഡ്മിറ്റ് കാർഡുകൾ: ഡിസംബർ ആദ്യവാരം
🔵UGC NET ഡിസംബർ 2023 പരീക്ഷാ തീയതികൾ: ഡിസംബർ 6 മുതൽ ഡിസംബർ 22, 2023 വരെ
അപേക്ഷ ഫീസ്
വിവരമനുസരിച്ച്, ജനറൽ/അൺ റിസർവ്ഡ് വിഭാഗത്തിൽപ്പെട്ടവരുടെ അപേക്ഷാ ഫീസ് 1150 രൂപയാണ്. ജനറൽ-ഇഡബ്ല്യുഎസ്/ഒബിസി-എൻസിഎൽ വിഭാഗത്തിൽപ്പെട്ടവരുടെ അപേക്ഷാ ഫീസ് 600 രൂപയും എസ്സി/എസ്ടി വിഭാഗത്തിൽപ്പെട്ടവരുടെ അപേക്ഷാഫീസും. /വികലാംഗർക്കും മൂന്നാം ലിംഗക്കാർക്കും 325 രൂപയാണ്.